പ്രതിഷേധ സംഗമം നടത്തി

ജിദ്ദ: ഫാസിസ്റ്റ് വര്‍ഗ്ഗീയ ശക്തികള്‍ അതിദാരുണമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കത്വവയിലെ ആസിഫ ബാനുവിനു നീതി ലഭിക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് കെ എം സി സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന സംഗമം സെന്‍ട്രല്‍ കമ്മറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു.

ഹസ്സന്‍ ബത്തേരി, അബ്ദുല്ല ഹിറ്റാച്ചി, അബ്ദുല്‍ ഖാദര്‍ മിഹ്രാജ്, ഇബ്റാഹീം ഇബ്ബു്, റഹീം പള്ളിക്കര, ഷുക്കൂര്‍ കാഞ്ഞങ്ങാട്, ബഷീര്‍ ചിത്താരി, കാദര്‍ ചെര്‍ക്കള, ജലീല്‍ ചെര്‍ക്കള, ഹാഷിം കുമ്പള, സമദ് മഞ്ചേശ്വരം, ഗഫൂര്‍ ബെദിര, നജീബ് മള്ളങ്കൈ, തുടങ്ങിയവര്‍ നേതൃതം നല്‍കി.
കെ എം ഇര്‍ഷാദ് പ്രതിജ്ഞ ചെല്ലിക്കൊടുത്തു.

KCN

more recommended stories