സുപ്രീം കോടതി വിധിയെക്കാള്‍ തനിക്കെതിരെ അഖില ഉന്നയിച്ച ആരോപണങ്ങള്‍ വേദനിപ്പിച്ചു: പിതാവ് അശോകന്‍

കൊച്ചി: സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അടക്കം സ്വന്തം മകളെ തിരിച്ചുകിട്ടാന്‍ നിയമ പോരാട്ടം നടത്തിയ അഖില എന്ന ഹാദിയയുടെ അച്ഛന്‍ അശോകന്‍ മകള്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് സുപ്രീം കോടതി ഉത്തരവിനെക്കാള്‍ വേദനിപ്പിച്ചതെന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് 8നാണ് ഹാദിയയുടെ ഷഫീന്‍ ജഹാനുമായുള്ള റദ്ദ് ചെയ്ത കേരള ഹൈക്കോടതി ഉത്തരവ് അസാധുവാക്കിക്കൊണ്ട് സുപ്രീം കോടതി ഭര്‍ത്താവിനൊപ്പം ഹാദിയയെ വിട്ടയച്ചത്. തനിക്ക് പരാതികളൊന്നുമില്ലെന്നും എന്നാല്‍ തന്റെ കുടുംബത്തിന് പ്രിയപ്പെട്ട ഒരാളാണ് നഷ്ടമായിരിക്കുന്നതെന്നും മുന്‍ സൈനികന്‍ കൂടിയായ അശോകന്‍ പറഞ്ഞു. നഷ്ടം വ്യക്തിപരമെന്നും താനും ഭാര്യയും വിധി അംഗീകരിച്ചിരിക്കുകയാണെന്നും അശോകന്‍ പറഞ്ഞു. തന്റെ മകള്‍ ഇപ്പോഴും അഖില അശോകനാണെന്നും ഹാദിയ അല്ലെന്നുമാണ് അഖിലയുടെ മാതാപിതാക്കള്‍ പറയുന്നത്. ഇക്കഴിഞ്ഞ വിഷുവിന് അഖില തന്നെ വിളിക്കുകയും കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയും ചെയ്തുവെന്നും എന്നാല്‍ മറുപടിയായി കാണാതിരിക്കുന്നതാണ് നല്ലതെന്ന് താന്‍ അഖിലയെ അറിയിച്ചുവെന്നും അശോകന്‍ പറഞ്ഞു. എന്നാല്‍ അഖില നിര്‍ബന്ധിച്ചപ്പോള്‍ ഷഫീന്‍ ജഹാനെ കൂടാതെ തനിക്ക് വീട്ടിലേക്ക് വരാമെന്ന് അറിയിച്ചു. തനിക്കെതിരെ കോടതിയില്‍ മൊഴി നല്‍കാന്‍ ചിലര്‍ മകളെ നിര്‍ബന്ധിച്ചതായും അവളുടെ തെറ്റ് പിന്നീട് അവള്‍ തിരിച്ചറിയുമെന്നും അശോകന്‍ പറഞ്ഞു. തങ്ങളുടെ മകള്‍ കണ്ണിലെ ആപ്പിള്‍ പോലെയാണെന്നും അവള്‍ മനുഷ്യ ബോംബാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അശോകന്‍ പറയുകയുണ്ടായി.

KCN