കാറും ഓട്ടോയും ടാക്‌സിയായി ഓടിക്കാന്‍ ഇനി ബാഡ്ജ് ആവശ്യമില്ല

ന്യൂഡല്‍ഹി: കാര്‍, ഓട്ടോ തുടങ്ങി ലൈറ്റ് ഗുഡ്‌സ്-പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി ബാഡ്ജ് ആവശ്യമില്ല. ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനം കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം പുറത്തിറക്കി.

പുതിയ വിജ്ഞാപനപ്രകാരം ട്രക്ക്, ബസ് തുടങ്ങി മീഡിയം, ഹെവി ഗുഡ്‌സ്-പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുമാത്രം ബാഡ്ജ് ആവശ്യമുള്ളു. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് ദാമ്ലേയാണ് ഉത്തരവ് ഇറക്കിയത്.

തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിജ്ഞാപനമെന്നും കാറുകള്‍, ഇ-റി?ക്ഷ, മൂന്നു ചക്ര വാഹനങ്ങള്‍ തുടങ്ങിയവ ഇനി മുതല്‍ ബാഡ്ജ് ഇല്ലാതെ ഓടിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു

KCN

more recommended stories