ആദായനികുതി: തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കുടുങ്ങും

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വകുപ്പ്. ശമ്പളക്കാര്‍ക്കെതിരെയാണ് കടുത്ത നിയമനടപടികള്‍ സ്വീകരിക്കാന്‍ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്. ജീവനക്കാര്‍ മാത്രമല്ല തൊഴിലുടമയും നിയമനടപടിക്ക് വിധേയമാവേണ്ടി വരുമെന്നാണ് ആദായനികുതി വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

നികുതിയിളവുകള്‍ നേടാനായി പലരും തെറ്റായ വിവരങ്ങള്‍ വകുപ്പിന് സമര്‍പ്പിക്കാറുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് വകുപ്പിന്റെ നീക്കം. ഇവര്‍ക്ക് വ്യാജ റിേട്ടണുകള്‍ സമര്‍പ്പിക്കാന്‍ സഹായം നല്‍കുന്നവരുള്‍പ്പടെ നിരീക്ഷണത്തിലാണെന്നാണ് ആദായ നികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. ആദായ നികുതി നിയമപ്രകാരം ഇത്തരത്തിലുള്ള വ്യാജ റിേട്ടണുകള്‍ സമര്‍പ്പിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു.

നേരത്തെ ശമ്ബളം വാങ്ങുന്ന ജീവനക്കാര്‍ക്ക് വ്യാജ ആദായ നികുതി റിേട്ടണുകള്‍ നല്‍കാന്‍ സഹായിക്കുന്ന സംഘം ബംഗളൂരുവില്‍ അറസ്റ്റിലായിരുന്നു. ഇതിന്? പിന്നാലെയാണ് ഇക്കാര്യത്തില്‍ നടപടികള്‍ ശക്തമാക്കി ആദായ വകുപ്പ് രംഗത്തെത്തിയത്.

KCN

more recommended stories