ഓട്ടോ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ചു

കാഞ്ഞങ്ങാട്: ബൈക്കുകളിലും കാറിലും എത്തിയ സംഘം ഓട്ടോ ഡ്രൈവറുടെ മുഖത്തേയ്ക്ക് മുളകു പൊടി എറിഞ്ഞ ശേഷം അടിച്ചു പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ പടന്നക്കാട്, അനന്തംപ്പള്ളയിലെ ഓട്ടോ ഡ്രൈവര്‍ സനീഷി (34)നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രജ്ഞിത്ത്, രവി, വിപിന്‍, സുജിത്ത്, രാജേഷ്, വിനയന്‍, അനീഷ് തുടങ്ങി 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രിയോടെയാണ് സംഭവം. ഓട്ടോ ഓടിച്ചു പോവുകയായിരുന്ന സനീഷിനെ വാഹനങ്ങളിലെത്തിയ സംഘം കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം തലക്കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പരാതിപ്പെട്ടു.

KCN

more recommended stories