നുള്ളിപ്പാടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: മെയ് 12ന് നടക്കുന്ന നുള്ളിപ്പാടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു. കാസര്‍കോട് ജില്ലയിലെ സോഫ്ട്‌ബോള്‍ ക്രിക്കറ്റിലെ പ്രമുഖ താരവും സ്‌പോര്‍ട്‌സലൈന്‍ മാനേജിങ് ഡയറക്ടറുമായ നാച്ചു സ്‌പോര്‍ട്‌സ് ലൈന്‍ ബാലന്‍ ചെന്നിക്കരയ്ക്കു നല്‍കി കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഖലീല്‍ മാഷ്, ഹനീഫ്, ഷബീര്‍ സ്‌പോര്‍ട്‌സലൈന്‍, ഹാരിസ്, ഉമേഷ്, സലാം, രാജന്‍ നുള്ളിപ്പാടി,നാസിര്‍, റൗഫ്, ഷാഹിദ് സവാദ് എന്നിവര്‍ സംബന്ധിച്ചു. നുള്ളിപ്പാടിയിലെ പഴയകാല താരങ്ങളെയും പുതുതലമുറയിലെ യുവാക്കളെയും അണിനിരത്തിയാണ് നുള്ളിപ്പാടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്. മെയ് 12 നു നുള്ളിപ്പാടി ഹൈവെ കാസ്റ്റിലിന് മുന്‍വശമുള്ള മൈതാനത്തു ഫ്‌ളഡ്‌ലൈറ്റ് മത്സരമാണ് നടക്കുക. മുന്‍കാല താരങ്ങള്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്നവരുടെ 4 ടീമും പുതിയ തലമുറയിലെ യുവാക്കളുടെ 6 ടീമും ഉള്‍പ്പടെ 10 ടീമുകള്‍ മത്സരിക്കും. പ്രീമിയര്‍ ലീഗിന്റെ ഭാഗമായി തന്നെ വിളംബര ജാഥയും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിക്കും. സാംസ്‌കാരിക സമ്മേളനത്തില്‍ നുള്ളിപ്പാടിയില്‍ നിന്ന് ആരോഗ്യ വിദ്യാഭ്യാസ സാംസ്‌കാരിക പത്രമാധ്യമങ്ങളില്‍ ജില്ലയ്ക്കു തന്നെ മികച്ച സംഭാവന നല്‍കിയ പ്രമുഖ വ്യക്തികളെ ആദരിക്കും. പ്രീമിയര്‍ ലീഗിന്റെ ഭാഗമായി ലഹരിവിരുദ്ധ ക്യാമ്പയിന്‍, കുടുംബ സംഗമം ഉള്‍പ്പെടെ വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

KCN

more recommended stories