വേനല്‍ മഴയില്‍ തടയണ തകര്‍ന്നു

ആലൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍ മഴയില്‍ ആലൂരില്‍ താല്‍കാലിക തടയണ തകര്‍ന്നു. രണ്ട് പതിറ്റാണ്ടോളമായി ജല അതോറിറ്റിയുടെ താല്‍കാലിക തടയണ ആലൂരില്‍ ഓരോ വര്‍ഷവും നിര്‍മ്മിച്ചിരുന്നു. ഇത് വേനല്‍ മഴയില്‍ തകര്‍ന്നു പോവുകയും ചെയ്യുന്നുണ്ട്.ഇതിന് വേണ്ടി സര്‍ക്കാര്‍ ഓരോ വര്‍ഷവും ചിലവാക്കുന്നത് ലക്ഷങ്ങളാണ്.വര്‍ഷങ്ങളായി സ്ഥിരം തടയണയുടെ പണി നിര്‍ത്തിട്ട് പല തവണയായി കോടി കണക്കിന് രൂപയാണ് സര്‍ക്കാര്‍ മാറ്റി വെക്കുന്നത്. ഇതു വരെ സ്ഥിരം തടയണയുടെ പണി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് സ്ഥിരം തടയണ നിര്‍മ്മിക്കാനാകാത്തതെന്ന് നാട്ടുകാര്‍ പരിതപിക്കുന്നു

ഓരോ വര്‍ഷവും തല്‍ക്കാലിക തടയണ നിര്‍മ്മിക്കുന്നത് പ്ലാസ്റ്റിക്ക് ചാക്ക് ഉപയോഗിച്ച് കൊണ്ടാണ്. ഈ പ്ലാസ്റ്റിക്ക് ചാക്ക് പയസ്വിനി പുഴയെ നശിപ്പിക്കുന്നു. കാസര്‍കോട് നഗരത്തിലും,സമീപ പഞ്ചായത്തിലേക്കും കുടി വെള്ളത്തിന് വേണ്ടിയാണ്, വേലിയേറ്റതിന് ഉപ്പ് വെള്ളം തടയാനും വേണ്ടിയാണ് ആലൂരില്‍ താല്‍ക്കാലിക തടയണ നിര്‍മ്മിക്കുന്നത്. ബാവിക്കരയില്‍ നിന്നാണ് ജലം സംഭരിക്കുന്നത്. തകര്‍ന്ന തടയണ ഉടന്‍ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

KCN

more recommended stories