സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസ്: പതാകാജാഥയ്ക്ക് കയ്യൂരില്‍ ഉജ്ജ്വല തുടക്കം

ചെറുവത്തൂര്‍: 25 മുതല്‍ 29വരെ കൊല്ലത്ത് നടക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥ വിപ്ലവ സ്മരണകളിരമ്പുന്ന കയ്യൂരില്‍ നിന്നു പ്രയാണം തുടങ്ങി.

കയ്യൂര്‍ സമരസേനാനി ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ആധ്യക്ഷം വഹിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന്‍, നേതാക്കളായ ടി കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, സത്യന്‍ മൊകേരി, കെ പി രാജേന്ദ്രന്‍, വി ചാമുണ്ണി, പി വസന്തം, മഹേഷ് കക്കത്ത്, പി സന്തോഷ് കുമാര്‍, പി പി സുധീര്‍, പി എ നായര്‍ സംസാരിച്ചു.22 ബൈക്കുകളിലായി റെഡ് വളണ്ടിയര്‍മാരും പ്രവര്‍ത്തകരും അനുഗമിക്കുന്ന യാത്രയ്ക്ക് നീലേശ്വരത്ത് ആദ്യ സ്വീകരണം നല്‍കി. കരിവെള്ളൂരില്‍ കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ജാഥ, കൊല്ലത്തേയ്ക്കു പ്രയാണം തുടരുന്നു.

KCN

more recommended stories