മൊഗ്രാല്‍ പുത്തൂര്‍ കെ എം സി സി പ്രചരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ദുബൈ: അവകാശ സംരക്ഷണത്തിന്റെ ഏഴ് പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ മാര്‍ച്ച് 08 മുതല്‍ ഏപ്രില്‍ 28 വരെ നടക്കുന്ന മുസ്ലിം ലീഗ് പഞ്ചായത്ത് സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ദുബായ് കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രചാരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

ദേര നൈഫിലെ തോട്ടില്‍ അബ്ദുല്‍റഹിമാന്റെ വസതിയില്‍ നടന്ന കണ്‍വെന്‍ഷന്‍ ദുബൈ കെഎംസി സി ജില്ല പ്രസിഡണ്ട് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉപ്പി കല്ലങ്കൈ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീര്‍ ഹാജി മുഖ്യാതിഥിയായിരുന്നു.സമ്മേളനത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ പ്രചാരണ ക്യാമ്പയിന്‍ സംഘടിപ്പിക്കാനും പ്രശസ്ത ഗായകരെ അണി നിരത്തി പാട്ട് വണ്ടി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളില്‍ പര്യടനം നടത്തുവാനും തീരുമാനിച്ചു.
ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ജനറല്‍സെക്രട്ടറി അബ്ദുള്ള ആറങ്ങാടി, ഹസൈനാര്‍ ബീജന്തടുക്ക, കാസര്‍ഗോഡ് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍സെക്രട്ടറി പി ഡി നൂറുദ്ധീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, കരീം മൊഗര്‍, സിദ്ദിഖ് ചൗക്കി, ഷബീര്‍ അര്‍ജാല്‍, ജലാല്‍ കുന്നില്‍, ഹാരിസ് പീബീസ്, റഫീഖ് പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
നസീര്‍ ഐവ, കുഞ്ഞാമു കീഴൂര്‍, അബ്ദുല്‍റഹിമാന്‍ തോട്ടില്‍, സുബൈര്‍ പുത്തൂര്‍, സഹീര്‍ അര്‍ജാല്‍, തഹ്‌സീന്‍ മൂപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories