മാര്‍ഗ തടസം സൃഷ്ടിച്ച് പ്രകടനം നടത്തിയ 50 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കാഞ്ഞങ്ങാട്: മാര്‍ഗ തടസം സൃഷ്ടിച്ച് പ്രകടനം നടത്തിയ 50 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി വേലായുധന്‍, ബല്‍രാജ്, മധു, ശ്രീജിത്ത്, സത്യന്‍, പ്രദീപന്‍, കൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കല്ലൂരാവിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീടിന് കല്ലെറിഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയായിരുന്നു.

KCN

more recommended stories