വാഹന നികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ ജൂണ്‍ 30 വരെ

കാസര്‍കോട് : 2012 സെപ്തംബര്‍ 30 വരെയോ അതിന് മുമ്പോ നികുതി അടച്ചതും 2017 സെപ്തംബര്‍ 30ലേക്ക് അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവിലേക്ക് നികുതി കുടിശികയുളളതുമായ വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ നികുതി കുടിശിക പൂര്‍ണ്ണമായും ഒഴിവാക്കാം. നൂറ് രൂപയുടെ മുദ്ര പത്രത്തില്‍ സത്യവാങ്മൂലം നല്‍കിയാല്‍ മതിയാകും. മറ്റ് രേഖകളൊന്നും ഹാജരാക്കേണ്ടതില്ല. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ നികുതിയുടെ 20 ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ നികുതിയുടെ 30 ശതമാനവും അടയ്ക്കണം. ഈ സൗകര്യം ജൂണ്‍ 30 വരെ മാത്രമെ ഉണ്ടായിരിക്കുകയുളളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍ടിഒ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04994 255290.

KCN

more recommended stories