ബുദ്ധിവളര്‍ച്ചയില്ലാത്ത മകനും, അമ്മയും കുളത്തില്‍ മരിച്ചനിലയില്‍

പാലക്കാട്: അമ്മയും മകനും കുളത്തില്‍ മരിച്ചനിലയില്‍. കുളക്കപ്പാടം കൃഷ്ണന്റെ ഭാര്യ വത്സല(38) മകന്‍ അജിത്ത് (11) എന്നിവരാണു മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. തുണി അലക്കുന്നതിനായി മകനുമൊത്തു കുളത്തില്‍ പോയതായിരുന്നു വത്സല. മാനസീക വര്‍ളച്ചയില്ലാത്ത മകന്‍ അജിത്ത് കുളത്തിലേയ്ക്ക് ഇറങ്ങിയപ്പോള്‍ മുങ്ങി പോകുകയായിരുന്നു. മകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വത്സലയും കുളത്തില്‍ മുങ്ങി. ഫയര്‍ഫോസ് എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു. കൊടുമ്ബ പഞ്ചായത്തില്‍ പാറ പോളിടെക്നിക്കിനു സമീപത്തുള്ള കുളത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

KCN

more recommended stories