ശുദ്ധജലം ഉറപ്പാക്കാന്‍ കുടിവെള്ള വിതരണ വണ്ടികളില്‍ ജിപിഎസ് ഘടിപ്പിക്കുന്നു

കാസര്‍കോട് : ജില്ലയിലെ കടുത്ത വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കുടിവെള്ള വിതരണ വണ്ടികളില്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) സംവിധാനം ഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബുവിന്റെ നിര്‍ദേശം. ജിപിഎസ് ട്രാക്കിംഗ് സിസ്റ്റം കുടിവെള്ള വിതരണ വാഹനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതോടെ വാഹനം സഞ്ചരിക്കുന്ന വഴി കൃത്യമായി രേഖപ്പെടുത്തുകയും കേരള വാട്ടര്‍ അതോറിറ്റിയുടെ നിശ്ചിത സ്രോതസ്സുകളില്‍ നിന്നും ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ജല കിയോസ്‌കുകളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനും ക്രമക്കേടുകള്‍ തടയാനും കഴിയും. ജിപിഎസ് എര്‍പ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ രംഗത്തെ സ്ഥാപനങ്ങളില്‍ നിന്നും വാടകാടിസ്ഥാനത്തിലാണ് വാഹനങ്ങളില്‍ ജിപിഎസ് സ്ഥാപിക്കുക. ഇതിനുള്ള മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ജില്ലാ കളക്ടര്‍ക്ക് ഈ മാസം 25-ന് ഉച്ചയ്ക്ക് രണ്ടിനകം ലഭ്യമാക്കണം. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ക്വട്ടേഷന്‍ തുറക്കും.

KCN

more recommended stories