കോണ്‍ഗ്രസിനോട് അയിത്തം കല്‍പ്പിക്കേണ്ട കാര്യമില്ല, കരട് രാഷ്ട്രീയ പ്രമേയത്തിന് വിഎസ് അച്യുതാനന്ദന്‍ ഭേദഗതി നല്‍കി

ഹൈദരാബാദ്: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഭേദഗതി നല്‍കി. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര ഉണ്ടാകണം. കോണ്‍ഗ്രസിന് ഊന്നല്‍ നല്‍കാതെയാകണം ഐക്യനിര ഉണ്ടാകേണ്ടത് എന്നാണ് വിഎസ് നല്‍കിയ ഭേദഗതിയില്‍ ഉള്ളത്.

കോണ്‍ഗ്രസിനോട് അയിത്തം ഉണ്ടാകേണ്ട കാര്യം ഇല്ല. കാര്‍ഷിക മേഖലയിലെ പ്രശനങ്ങള്‍ പാര്‍ട്ടി പ്രത്യേകം ചര്‍ച്ച ചെയ്യണം. ഭേദഗതി വോട്ടിനിടണം എന്നും വിഎസ് ആവശ്യപ്പെട്ടേക്കും.

പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അവതരിപ്പിച്ച രണ്ട് അടവുനയങ്ങളില്‍ ഏതു വേണമെന്ന് ഇന്ന് ഉച്ചയ്ക്ക് ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് തീരുമാനിക്കുക. രാഷ്ട്രീയ പ്രമേയത്തിന് മേല്‍ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് വേണം എന്ന് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അതേസമയം വോട്ടെടുപ്പ് ഒഴിവാക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഉച്ചക്ക് ശേഷം പോളിറ്റ് ബ്യുറോ യോഗം ചേരും.

KCN

more recommended stories