മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിന് സമീപം ബസ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിന് സമീപം ബസ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിന് സമീപം വ്യാഴാഴ്ച വൈകുന്നേരം 6.45 നാണ് അപകടം സംഭവിച്ചത്. മംഗളൂരുവില്‍ നിന്നും തവിട് ഗോളിയിലേക്ക് പോവുകയായിരുന്ന ശ്രീ കട്ടീല്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ്സിന്റെ ആക്സ്സില്‍ പൊട്ടിയതാണ് അപകടത്തിന് കാരണം.

ബസ്സിന്റെ അമിത വേഗതയാണ് അപകടത്തില്‍ പെടാന്‍ കാരണം എന്ന് നാട്ടുകാര്‍ പറഞ്ഞു. യാത്രക്കാരായ ഗീത, യശോദ, മഹമൂദ്, നസീമ, ഖദീജ എന്നിവരെ മംഗളൂരു നേതാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സില്‍ സ്പീഡ് ഗവര്‍ണര്‍ ഉണ്ടെങ്കിലും അത് പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്തതാണ് വാഹനങ്ങള്‍ അമിത വേഗതയില്‍ പോകാന്‍ കാരണം. ഈ പ്രദേശത്തേക്ക് സ്വകാര്യ ബസ്സുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. അതും ബസ്സുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിന് കാരണമാകുന്നു.

KCN

more recommended stories