എസ് എസ് എല്‍ സി ഫലം മെയ് മൂന്നിനകം പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് മൂന്നിനകം പ്രസിദ്ധീകരിക്കും. 75% ഉത്തരക്കടലാസുകളുടെയും മൂല്യനിര്‍ണ്ണയം കഴിഞ്ഞിട്ടുണ്ട്. ഏപ്രില്‍ 26ഓടു കൂടി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാകും. എസ് എസ് എല്‍ മൂല്യനിര്‍ണ്ണയ ക്യാമ്ബുകളില്‍ നിന്ന് രണ്ട് തവണയായാണ് പരീക്ഷഭവന്റെ സെര്‍വറിലേക്ക് ഓരോ വിദ്യാര്‍ത്ഥിയുടെയും മാര്‍ക്ക് അപ്ലോഡ് ചെയ്യുക. മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ പിഴവുണ്ടെങ്കിലും മാര്‍ക്ക് രേഖപ്പെടുത്താതെ വിട്ടുപോയിട്ടുണ്ടെങ്കിലും ഇരട്ട എന്‍ട്രയിലൂടെ കണ്ടെത്താനും പരിഹരിക്കാനും സാധിക്കും.

പരീക്ഷാഭവനില്‍ ഇതേ മാര്‍ക്ക് ഒരിക്കല്‍ കൂടി പരിശോധിച്ച് ഐ ടി പരീക്ഷയുടെ മാര്‍ക്കും ഗ്രേസ് മാര്‍ക്കും ചേര്‍ത്ത് അന്തിമ ഫലം തയ്യാറാക്കും. പാസ്ബോര്‍ഡ് യോഗം ചേര്‍ന്നതിനുശേഷം ഫലം പ്രഖ്യാപിക്കും. ഏപ്രില്‍ 30നോ മെയ് 3നോ പാസ്ബോര്‍ഡ് യോഗം ചേരാനാണ് സാധ്യത. ഏപ്രില്‍ 30ന് പാസ്ബോര്‍ഡ് യോഗം ചേര്‍ന്നാല്‍ മെയ് ഒന്നിന് അവധി കഴിഞ്ഞ് മെയ് രണ്ടിന് ഫലം പുറത്തുവിടും. മെയ് രണ്ടിനാണ് പാസ്ബോര്‍ഡ് യോഗം ചേരുന്നതെങ്കില്‍ മെയ് മൂന്നിന് ഫലം പ്രസിദ്ധീകരിക്കും.

KCN

more recommended stories