ബഹ്‌റൈന്‍ കെഎംസിസിയുടെ തണല്‍; സൈനുദ്ധീന്റെ വീടെന്ന സ്വപ്നം പൂവണിഞ്ഞു

കാസര്‍കോട് : സ്വന്തമായി ഒരു വിടെന്ന സ്വപ്നം ബാക്കിയാക്കി കഴിഞ വര്‍ഷം നമ്മളില്‍ നിന്ന് അകാലത്തില്‍ വിട്ട് പിരിഞ്ഞ സൈനുദ്ധീന്റെ കുടുംബത്തിന്ന് ബഹറൈന്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള സൈനുദ്ധീന്‍ റിലീഫ് കമ്മിറ്റി നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താകോല്‍ ദാനം പള്ളിക്കര പഞ്ചായത്ത് ബേക്കല്‍ മസ്തി ഗുഡയില്‍ സൈനുല്‍ ആബിദിന്‍ തങ്ങള്‍, സൈനുദ്ധീന്റെ കുടുംബത്തിന് കൈമാറി.

ബഹറൈനില്‍ അല്‍ മിഹ്‌സാ റോഡില്‍ മൊബൈല്‍ ടെക്‌നിഷ്യനായി ജോലി ചെയ്ത് വരുകയായിരുന്ന സൈനുദ്ധീന്‍ ,കഴിഞ വര്‍ഷം പെട്ടെന്നുണ്ടായ അസുഖത്തേ തുടര്‍ന്ന് ബഹ്‌റൈനിലെ സല്‍മാനിയ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 26 വയസ്സ് മാത്രം പ്രായമുള്ള സൈനുദ്ധീന്റെ ആരോഗ്യ നില പിന്നീട് മോശമാവുകയും എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറയുകയും ചെയ്തു. കൂലിപ്പണിക്കാരനായ പിതാവ് അബ്ദുല്ലക്കും, ഹൃദ്രോഗിയായ മാതാവ് ആമിനയും, സഹോദരിക്കും ഏക ആശ്രയമായിരുന്നു സൈനുദ്ദീന്‍. അദ്ദേഹത്തിന്റെ കുടുംബം താമസിച്ചു വരുകയായിരുന്ന ബേക്കല്‍ മസ്തി ഗുഡ്ഡ – ഖിള്രിയ വാടക കോര്‍ട്ടേസില്‍ മയ്യിത്ത് പോലും കൊണ്ട് പോകാന്‍ സാധിക്കാത്തത് കൊണ്ട് മൂത്തമ്മാന്റെ വീട്ടിലായിരുന്നു മയ്യിത്ത് കൊണ്ട് പോയത്.

നേരത്തേ ബഹറൈനില്‍ ഉണ്ടായ സൈനുദ്ധീന്‍ അസുഖത്തേ തുടര്‍ന്ന് ജോലി നിര്‍ത്തി നാട്ടിലേക്ക് പോയെങ്കിലും സാമ്പത്തീക ബാധ്യതകളും, ഭീമമായ ചികില്‍സാ ചിലവ് താങ്ങാനാവാതേയും സ്വന്തമായി ഒരു വീടെന്ന ആഗ്രഹം പൂവണിയിക്കുന്നതിന്ന് വേണ്ടിയുമാണ് വീണ്ടും ബഹറൈനില്‍ എത്തിയത്. മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് മരണം സംഭവിച്ചത്.

പരോപകാരിയും നല്ല മനസ്സിനുടമയുമായിരുന്ന സൈനുദ്ധിന്റെ വീടെന്ന സ്വപ്നം പൂവണിയിക്കാന്‍ വേണ്ടി ബഹറൈന്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ സൈനുദ്ധീന്‍ റിലീഫ് കമ്മിറ്റി രൂപീകരിക്കുകയും ഒരു വര്‍ഷം തികയുന്നതിന്ന് മുമ്പേ അത് പൂര്‍ത്തീകരിക്കുകയും ചെയ്തു

ബഹ്‌റൈന്‍ കെഎംസിസി കാസറഗോട് ജില്ലാ പ്രസിടണ്ട് സലീം തളങ്കരയുടെ അദ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിടണ്ട് എംസി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു, മുസ്ലിം ലീഗ് നേതാക്കളായ ബഷീര്‍ വെള്ളികോത്ത്, എ ഹമീദ് ഹാജി, കെഇഎ ബക്കര്‍, ഇബ്രാഹിം പള്ളങ്കോട്, ട്ടി അന്തുമാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിചു, അശ്‌റഫ് മന്‌ജേശ്വരം, സഫീഖ് പാറക്കട്ട,സരീഫ് ബെദിര, കെഎ അബ്ദുല്ല ഹാജി, അബാസ് ചെമനാട്, ഹനീഫ് കുന്നില്‍, സിദ്ധീഖ് പള്ളിപുഴ, കബീര്‍ തളങ്കര, അശ്‌റഫ് പൈക്ക, യൂസഫ് ചൂരി, ഇല്യാസ് പള്ളം, ഇല്യാസ് ചെമനാട്, ഹസൈനാര്‍ എംജി, എംജി മുഹമ്മദ്, എംബി ഷാനവാസ്, എന്നിവര്‍ പങ്കെടുത്തു അബ്ദുല്ല സിംഗപൂര്‍ സ്വാഗതവും, കമറുദ്ദീന്‍ മാസ്തിഗുഡ്ഡ നന്ദിയും പറഞു.

KCN

more recommended stories