വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി: വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് വിമാനം നഷ്ടപ്പെട്ടാല്‍ ബന്ധപ്പെട്ട കമ്ബനി 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വെച്ചത്.

കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട കമ്ബനികളുമായി കൂടിയാലോചിച്ചതിന് ശേഷമേ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു. നിലവില്‍ വിമാനം ലഭിക്കാത്ത യാത്രക്കാര്‍ക്ക് ഭക്ഷണവും താമസസൗകര്യവും മാത്രമാണ് ബന്ധപ്പെട്ട വിമാനകമ്ബനികള്‍ നല്‍കുന്നത്. വിമാനം റദ്ദാക്കിയത് മൂലം ബോര്‍ഡിങ് പാസ് ലഭിച്ചില്ലെങ്കിലും 5000 രൂപ വരെ നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശയുണ്ട്.

വിമാനം റദ്ദാക്കിയത് മൂലം നിലവില്‍ നല്‍കുന്ന നഷ്ടപരിഹാരം യാത്രക്കാര്‍ക്ക് ഗുണകരമാവുന്നില്ലെന്ന് സിവില്‍ എവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍ ചൗധരി അഭിപ്രായപ്പെട്ടിരുന്നു. മിക്ക വിമാനക്കമ്ബനികളും നിലവിലുള്ള നിയമങ്ങള്‍ തുടരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

KCN

more recommended stories