കര്‍ണാടക തിരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള പോരാട്ടമെന്ന് ബിജെപി എം.എല്‍.എ; പൊലീസ് കേസെടുത്തു

ബംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള പോരാട്ടമാണെന്ന പ്രസ്താവന നടത്തിയ ബി.ജെ.പി എം.എല്‍.എ സഞ്ജയ് പാട്ടീലിനെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സഞ്ജയുടെ പ്രകോപനപരമായ പ്രസ്താവന.

‘ഞാന്‍ സഞ്ജയ് പാട്ടീല്‍. ഞാനൊരു ഹിന്ദുവാണ്, ഇതൊരു ഹിന്ദു രാഷ്ട്രവും. ഇവിടെ രാമമന്ദിരം നിര്‍മിക്കണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ലക്ഷ്മി ഹെബ്ബാലികര്‍ ക്ഷേത്രം നിര്‍മിക്കാമെന്ന് ഉറപ്പ് നല്‍കിയാല്‍ അവര്‍ക്ക് വോട്ട് ചെയ്യുക. ക്ഷേത്രത്തിനൊപ്പം അവര്‍ ബാബറി മസ്ജിദും നിര്‍മിക്കും. മസ്ജിദും, ടിപ്പു ജയന്തിയും ആവശ്യമുള്ളവര്‍ മാത്രം കോണ്‍ഗ്രസിന് വോട്ട് ചെയ്യുക. രാമക്ഷേത്രവും, ശിവജി ജയന്തിയും ആവശ്യമുള്ളവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണം- ഇതായിരിന്നു കന്നഡ ഭാഷയില്‍ സഞ്ജയ് നടത്തിയ പ്രസംഗം.

എം.എല്‍.എയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തു.

KCN