ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

കാസര്‍കോട്: പ്രമുഖ വ്യവസയായിയും മതസാമൂഹ്യ ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് നിര്യാതനായി. ചൊവ്വാഴ്ച വൈകിട്ട് ദേളി സഅദിയ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.

എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്, പ്രമുഖ വിദ്യാഭ്യാസ സമുച്ഛയമായ മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് ട്രഷറര്‍, എസ്.എം.എഫ് ജില്ലാ വൈസ് പ്രസിഡണ്ട്, കീഴൂര്‍ സംയുക്ത ജമാഅത്ത് സീനിയര്‍ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ന്നു.

നിര്‍ധനരെയും അശരണരെയും കണ്ടെത്തി സഹായം നല്‍കുന്നതിലും ടിബി സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ക്ഷയ രോഗികള്‍ക്കുള്ള സാന്ത്വനസ്പര്‍ശം പദ്ധതി ഏറ്റെടുക്കുന്നതിലും ഇബ്രാഹിം ഹാജി കാട്ടിയ താല്‍പര്യം ഏറെ പ്രശംസ നേടിയിരുന്നു. നേരത്തെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള നെഹ്‌റു അവാര്‍ഡിനും ഏഷ്യ ഇന്റനാഷണല്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ക്ക് ഖത്തര്‍ ഇബ്രാഹിം ഹാജി അര്‍ഹനായിരുന്നു.

KCN

more recommended stories