യഫാ പ്രീമിയര്‍ ലീഗ് സീസണ്‍ 3: യഫാ ബ്ലാസ്റ്റേഴ്‌സ് ജേതാക്കള്‍

അഡൂര്‍: യഫാ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് അഡൂരിന്റെ ആഭിമുഖ്യത്തില്‍ നടന്ന യഫാ പ്രീമിയര്‍ ലീഗ് സീസണ്‍ 3യില്‍ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ടാസ്‌ക് ദുബൈയെ പരാജയപ്പെടുത്തി യഫാ ബ്ലാസ്റ്റേഴ്‌സ് ജോതാക്കളായി. മാന്‍ ഓഫ് ദി മാച്ച് ആയി മുസ്താഖിനെയും മാന്‍ ഓഫ് ദി സീരിയസ് ആയി കാദര്‍ ബെള്ളച്ചേരിയെയും തെരഞ്ഞെടുത്തു.

ആദ്യകാല ക്രിക്കറ്റ് താരവും പ്രായം തളര്‍ത്താതെ യഫാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കളിച്ച പവി കൊപ്പലത്തെ ഉപഹാരം നല്‍കി ആദരിച്ചു. കുഞ്ഞിക്കണ്ണന്‍, കുഞ്ഞിക്കണ്ണന്‍.സി, യഫാ ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്‍, ട്രഷറര്‍ രഞ്ജിത്ത് എന്നിവര്‍ സമ്മാന വിതരണം നടത്തി. മുസ്താഖ്
അധ്യക്ഷത വഹിച്ചു. റഹീം അഡൂര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories