സുഹ്റ മരിച്ചത് ടിപ്പര്‍ ലോറിയിടിച്ച്: ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു

വിദ്യാനഗര്‍: സുഹ്റയുടെ മരണം ടിപ്പര്‍ ലോറിയിടിച്ചാണെന്ന് കണ്ടെത്തി. ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ബദിയടുക്ക നെല്ലിക്കട്ടയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സുഹ്റ(48)യുടെ മരണവുമായി ബന്ധപ്പെട്ടാണ് ലോറി ഡ്രൈവര്‍ എടനീര്‍ കാനം ഹൗസിലെ കെ. മുഹമ്മദി(42)നെ വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്തും സംഘവും അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സുഹ്റയെ പരിക്കുകളോടെ റോഡരികില്‍ വീണ് കിടക്കുന്നതായി കണ്ടെത്തിയത്. പിന്നീട് ചെങ്കള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വിട്ള ഉക്കടയിലേക്ക് ജില്ലിപ്പൊടി കയറ്റാന്‍ പോയ ടിപ്പര്‍ ലോറിയാണ് സുഹ്റയെ ഇടിച്ചുവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ സുഹ്റയെ ഡ്രൈവര്‍ ആശുപത്രയിലെത്തിക്കാനോ പരിചരിക്കാനോ തയ്യാറാകാതെ സ്ഥലം വിടുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇയാള്‍ക്കെതിരെ നരഹത്യക്ക് പോലീസ് കേസെടുത്തിരിക്കുന്നത്.

വിട്ളയില്‍ നിന്ന് ജെല്ലിപ്പൊടി കയറ്റിയ ശേഷം പിടിക്കപ്പെടാതിരിക്കാനായി മുഹമ്മദ് പിന്നീട് ഉപ്പള കൈക്കമ്ബ വഴിയാണ് ടിപ്പര്‍ ലോറി കൊണ്ടുപോയത്. തിങ്കളാഴ്ച പുലര്‍ച്ചെ ടിപ്പര്‍ ലോറി അമിത വേഗതയില്‍ ഓടിച്ചു പോകുന്നതായും സ്ത്രീയുടെ നിലവിളി കേട്ടതായും പരിസരവാസികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ടിപ്പര്‍ ലോറിയും ഡ്രൈവറും പോലീസ് പിടിയിലായത്. പ്രതിയെ വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

KCN

more recommended stories