ദേലംപാടി പഞ്ചായത്ത് പ്രവര്‍ത്തനത്തെ അഭിനന്ദിച്ച്്് യഫാ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ്

അഡൂര്‍: കാലങ്ങളായി ഇരുട്ടിലായി കഴിഞ്ഞിരുന്ന അഡൂര്‍ പെലമറുവയില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ച ദേലംപാടി പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തെ യഫാ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് അഭിനന്ദിച്ചു. യോഗം ക്ലബ്ബ് പ്രസിഡന്റ് മുസ്താഖ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഇരുട്ട് മൂടിയ പെലമര്‍വാ പ്രദേശത്ത് രാത്രി യാത്രകള്‍ വളരെ പരിതാപകരമായ അവസരത്തിലാണ് ഈ പ്രദേശത്ത് ഒരു സ്ട്രീറ്റ് ലൈറ്റ് സ്ഥാപ്പിക്കണമെന്ന ആവശ്യവുമായി യഫാ ക്ലബ്ബ് അംഗങ്ങള്‍ പഞ്ചായത്തിനെ സമീപ്പിച്ചത്. അവര്‍ പരാതി സ്വീകരിക്കുകയും പെലമറുവയില്‍ വെളിച്ചം എത്തിക്കുകയും ചെയ്തു. ക്ലബ്ബിന്റെയും പഞ്ചായത്തിന്റെയും ഇടപെടല്‍ ഒരു നാടിന്റെ ഒരുപാട് കാലത്തെ ആവശ്യത്തെയാണ് യാതാര്‍ത്ഥ്യമാക്കിയത്. ക്ലബ്ബ് ട്രഷറര്‍ രജ്ഞിത്ത് സ്വാഗതവും റഹീം അഡൂര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories