അറവു മാലിന്യങ്ങള്‍ റോഡ് വശങ്ങളില്‍ തള്ളുന്നതിനെതിരെ നടപടിയെടുക്കണം- ഡി വൈ എഫ് ഐ തലക്കണ്ടം യൂണിറ്റ്

പെരുമ്പള : അറവു മാലിന്യങ്ങള്‍ റോഡ് വശങ്ങളില്‍ തള്ളുന്നതിനെതിരെ നടപടിയെടുക്കണം എന്ന് ഡി വൈ എഫ് ഐ തലക്കണ്ടം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എസ് എഫ് ഐ ജില്ലാ ജോ. സെക്രട്ടറിയും ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി അംഗവുമായ ഹബീബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശ്രീഹരി പതാക ഉയര്‍ത്തി. സെക്രട്ടറി പ്രശാന്ത് സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി സുനില്‍ പെരുമ്പള, മേഖല പ്രസിഡന്റ് മഹേഷ് അണിഞ്ഞ, ഭരത് അമ്പിലാടി, ചന്ദ്രന്‍ മയ്യാലം, ടി. വിനോദ് കുമാര്‍, ഹരീഷ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ :പ്രശാന്ത് (പ്രസിഡന്റ് )ഉണ്ണികൃഷ്ണന്‍ (വൈ. പ്രസിഡന്റ്) ശ്രീഹരി (സെക്രട്ടറി)ഹരീഷ് (ജോ. സെക്രട്ടറി)

KCN

more recommended stories