മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു

ചട്ടഞ്ചാല്‍: മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രതിനിധി സമ്മേളനം ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആഷിഫ് മാളി കെ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി.

ജനാധിപത്യത്തിലെ ഭൂരിപക്ഷം മാത്രം ലക്ഷ്യമാക്കിയുള്ള പ്രചാര വേലകളാണ് സംഘ് പരിവാര്‍ നേതൃത്വത്തില്‍ തകൃതിയായി നടക്കുന്നത് എന്ന് എ കെ എം അഷ്‌റഫ് പറഞ്ഞു.

അതേ സമയം മറുവശത്ത് എല്ലാ ജനാധിപത്യ – ഭരണഘടനാ സ്ഥാപനങ്ങളേയും ബി.ജെ.പി ഭരണകൂടം തകര്‍ത്തു കൊണ്ടിരിക്കുകയും ചെയ്യുന്നു.
രാജ്യത്തിന്റെ വ്യവസ്ഥിതിയെ തകിടം മറിക്കുകയും മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കലുമാണ് അവരുടെ പരമമായ ലക്ഷ്യം. ഇന്ത്യയെ ഹിന്ദു രഷ്ട്രമാക്കുമെന്ന് മോദിയും കൂട്ടരും ഇപ്പോള്‍ പരസ്യമായി പറയാറില്ല. എന്നാല്‍ അങ്ങിനെ ഒരു ലക്ഷ്യമില്ലെന്ന് ഒരിക്കലും ഇന്ത്യന്‍ ജനതക്ക് മുമ്പില്‍ പ്രഖ്യാപിക്കാനും അവര്‍ തയ്യാറല്ല. ഈ കാപട്യം തിരിച്ചറിയാനുള്ള സൂക്ഷമ ബോധമാണ് രാജ്യത്തെ മതേതര കക്ഷികളില്‍ നിന്നും മുഴുവന്‍ ജനങ്ങളില്‍ നിന്നും അടിയന്തിരമായും ഉണ്ടാകേണ്ടത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നിര്‍ഭാഗ്യവശാല്‍ ഇത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് കേരളത്തിലെ സിപിഎം നേതാക്കള്‍ ചെയ്യുന്നത്. അവര്‍ക്ക് മുഖ്യം അവരുടെ നിലനില്‍പ്പ് മാത്രമാണ്. ലോക രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മനുഷ്യ ബൗദ്ധിക പ്രസ്ഥാനമായ കമ്യൂണിസത്തിന്റെ ഇവിടെത്തെ നേതാക്കള്‍ ഇതോടെ ലോകം കണ്ട ഏറ്റവും വലിയ കമ്യൂണിസ്റ്റ് മണ്ടശിരോമണികളായി മാറിയിരിക്കുന്നു. ത്രിപുരയും കൂടി നഷ്ടമായ സി പി എമ്മിന്റ കേരളത്തിലെ അവസാനത്തെ മേല്‍പുരയും പിണറായിയും കോടിയേരിയും കൂടി സ്വയം തന്നെ കത്തിച്ചാമ്പലാക്കുന്ന കാലം വിദൂരമല്ലെന്ന് എ കെ എം മുന്നറിയിപ്പ് നല്‍കി.

യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍ സംഘാന ചര്‍ച്ചക്ക് നേതൃത്വം നല്‍കി.ടി കെ ഹസീബ് വിഷയമവതരിപ്പിച്ചു.
അബ്ദുല്ല കുഞ്ഞി കീഴൂര്‍, പി എച്ച് ഹാരിസ് തൊട്ടി, റഊഫ് ബായിക്കര ,കെ അബ്ദുല്‍ ഖാദര്‍ , മുസ്തഫ മച്ചിനടുക്കം,അബുബക്കര്‍ കണ്ടത്തില്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, ടി ഡി ഹസ്സന്‍ ബസരി, അസ്ലം കീഴൂര്‍, മജീദ് ബെണ്ടിച്ചല്‍, നശാത്ത് പരവനടുക്കം, മൊയ്തു തൈര, സാജിദ് സി എച്ച്, സറഫ്രാസ് ചളിയങ്കോട്, സണ്‍ ഫീര്‍ ചളിയങ്കോട്, ആഷിക് കീഴൂര്‍, അര്‍ഷാദ് ബെണ്ടിച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു.ജനറല്‍ സെക്രട്ടറി അബ്ദുല്ല ഒറവങ്കര സ്വാഗതവും, സുലുവാന്‍ ചെമ്മനാട് നന്ദിയും പറഞ്ഞു.

KCN

more recommended stories