അയിഷാല്‍ ഫൌണ്ടേഷന്റെ കീഴില്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള നിര്‍മിച്ച് നല്‍കുന്ന ആയിഷ മസ്ജിദ് മെയ് ഏഴിന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: കാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമിട്ട് പ്രമുഖ വ്യവസായി അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് രൂപം കൊടുത്ത അയിഷാല്‍ ഫൌണ്ടേഷന്റെ പ്രഥമ സംരംഭമായി കുക്കാറില്‍ നിര്‍മിച്ച ആയിഷ മസ്ജിദ് മെയ് 7ന് വൈകുന്നേരം നാല് മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും, പ്രമുഖ വാഗ്മി അബ്ദുസമദ് സമദാനി അയിഷാല്‍ ഫൌണ്ടേഷന്‍ സമര്‍പ്പിക്കും, അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിക്കും.

അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് അദ്ദേഹത്തിന്റെ മാതാവ് ആയിഷയുടെ സ്മരണാര്‍ത്ഥം നിര്‍മിച്ച പള്ളിയാണിത്. ഏകദേശം ഒരുകോടിയോളം രൂപ ചെലവഴിച്ചാണ് കുക്കാര്‍ ജനപ്രിയയില്‍ ആയിഷ മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. ഉപ്പള കുന്നില്‍ മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് പ്രസിടണ്ടായ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് മറ്റ് പല മസ്ജിദുകളുടെയും നിര്‍മ്മാണത്തില്‍ പങ്കാളിയായിട്ടുണ്ട്.

KCN

more recommended stories