മക്ക: മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക യാത്രാസൗകര്യം അവതരിപ്പിക്കാനൊരുങ്ങി സൗദി അറേബ്യയുടെ പൊതു ഗതാഗത അതോറിറ്റി. ‘ഹറം കാബ്സ്’ എന്ന് പേരിട്ടിരിക്കുന്ന ടാക്സി സര്‍വീസ് ആറ് മാസത്തിനുള്ളില്‍ തുടങ്ങുമെന്ന് പൊതു ഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അല്‍ റുമൈഹ് വ്യക്തമാക്കി.
മക്കയിലെ പ്രധാന സ്ഥലങ്ങളില്‍ ഹറം കാബ്സ് സര്‍വീസ് നടത്തും. കൂടാതെ പ്രധാനപ്പെട്ട ഭാഷകളിലെല്ലാം ഈ വാഹനത്തില്‍ സ്ഥലങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കും. തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ടാക്സി നിരക്ക് എന്നിവയും വാഹനത്തിലുള്ള സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ജി.പി.എസ് സംവിധാനം, ഓണ്‍ലൈന്‍ വഴി വാടക നല്‍കാനുള്ള സൗകര്യം, ബില്‍ പ്രിന്റിംഗ് സംവിധാനം തുടങ്ങിയവയും ഹറം കാബ്സിനുള്ളില് ഉണ്ടാകും. ആറു മാസത്തിനുള്ളില്‍ ഹറം ടാക്സികള്‍ക്ക് ലൈസന്‍സ് നല്കി തുടങ്ങും. ഒരു ലൈസന്‍സിക്ക് 200 ടാക്സി കാറുകള്‍ വരെ നിരത്തിലിറക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് റുമൈഹ് അല്‍ റുമൈഹ് അറിയിച്ചു.
more recommended stories
-
സ്വര്‍ണ വില കുറഞ്ഞു, നേരിയ ആശ്വാസത്തില്‍ വിവാഹ വിപണി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 240 രൂപയാണ്.
-
തൂമിനാടില്‍ കുടിവെള്ളക്ഷാമം; പരിഹാരം ആവശ്യപ്പെട്ട് മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റി
മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ്.
-
ഫാബ്രിക്കേഷന്‍ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു; മരണപ്പെട്ടത് ഗുഡെ ടെമ്പിള്‍ റോഡ് സ്വദേശി
കാസര്‍കോട്: ഫാബ്രിക്കേഷന്‍ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ്.
-
കൊച്ചി വാട്ടര്‍ മെട്രോക്ക് ഇന്ന് ഒന്നാം പിറന്നാള്‍, അഞ്ച് റൂട്ടില്‍ 14 ബോട്ട് , ഇതുവരെ സഞ്ചരിച്ചത് 19.72ലക്ഷം പേര്
എറണാകുളം: കൊച്ചി വാട്ടര്‍ മെട്രോക്ക് ഇന്ന് ഒന്നാം.
Leave a Comment