കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കും: എ കെ എം അഷ്‌റഫ്

പരപ്പ: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് പ്രസ്താവിച്ചു. മതേതര ഇന്ത്യ സമേക്ഷിക്കപ്പെടേണ്ടത് ഉണ്ട്. അതിനു വേണ്ടി ഒരോ യൂത്ത് ലീഗ് പ്രവര്‍ത്തകനും പരിശ്രമിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വര്‍ഗ്ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം’ എന്ന പ്രമേയത്തില്‍ ദേലംപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ശാഖകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ദേലംപാടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഉസാം പള്ളങ്കോട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്പി കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സി എച്ച് അഷ്‌റഫ് ഹാജി പതാക ഉയര്‍ത്തി. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, വൈസ് പ്രസിഡന്റ് ഹാരിസ് പട്‌ള, മണ്ഡലം പ്രസിഡന്റ് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര, ട്രഷറര്‍ അബ്ബാസ് കുളച്ചപ്പ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ ബി ബഷീര്‍ പള്ളങ്കോട്, വാര്‍ഡ് മെമ്പര്‍ നളിനാക്ഷി, ശുഹൈബ് എ, എം യൂസഫ് ഹാജി, ടി എ അബ്ദുല്ല ഹാജി, അബ്ദുല്‍ ഖാദര്‍ ദര്‍ഘാസ്, സി എച്ച് അഷ്‌റഫ്, റസാഖ് പരപ്പ, ഇബ്രാഹിം പള്ളങ്കോട്, ഹാഷിം മൊഗര്‍, അഷ്‌റഫ് പള്ളത്തൂര്‍, ഉമ്മര്‍ കൊറ്റുംബ, മുഷ്താഖ് മൊഗര്‍, മനാഫ് പരപ്പ, റംസീര്‍ സി കെ, മന്‍സൂര്‍ കൊറ്റുംബാ, ഇബ്രാഹിം പരപ്പ, സുബൈര്‍ ടി പി, സിദ്ദീഖ് ബദിക്കാനം, സുബൈര്‍ പരപ്പ, റാഷിദ് ക്ലാസ്സിക്, മജീദ് ബദന, ഖാലിദ് കൊറ്റുംബ പ്രസംഗിച്ചു.

KCN

more recommended stories