പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 83.75 % വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യപിച്ചു. 83.75 ആണ് ഇത്തവണത്തെ വിജയശതമാനം. പരീക്ഷ എഴുതിയവരില്‍ 309065 പേരാണ് വിജയിച്ചത്. കണ്ണൂരിലാണ് കൂടുതല്‍ വിജയശതമാനം. 86.75 ആണ് കണ്ണൂരിന്റെ വിജയശതമാനം. പത്തനംതിട്ടയ്ക്കാണ് ഏറ്റവും കുറവ് വിജയശതമാനം.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ എല്ലാ വിഷങ്ങളിലും എപ്ലസ് ലഭിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 14,735 പേരാണ് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയിരിക്കുന്നത്. 180 പേരാണ് നൂറു ശതമാനം വിജയം നേടിയത്.

ജൂണ്‍ 5 മുതല്‍ 12 വരെയാണ് സേ പരീക്ഷകള്‍ നടക്കുക. ഈ മാസം 15 വരെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കാം.

http://www.prd.kerala.gov.in

KCN

more recommended stories