കെഎംസിസി യുടെ സ്നേഹാദരം ജാഫര്‍ കാഞ്ഞിരായിലിന് നല്‍കി

ദുബായ് : ദുബായ് – ഷാര്‍ജ അജാനൂര്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി ആഥിതേയമരുളി മെയ് പതിനൊന്നിന് ദുബായ് അല്‍ഖുസൈസ് ഗ്ലോബല്‍ ടാര്‍ഗറ്റ് ഗ്രൗണ്ടിലരങ്ങേറിയ അറേബ്യന്‍ കപ്പ് ’18 വേദിയില്‍ വെച്ച് മികച്ച മീഡിയ സപ്പോര്‍ട്ടര്‍ക്കുള്ള സ്നേഹാദരം ജാഫര്‍ കാഞ്ഞിരായിലിന് നല്‍കി ആദരിച്ചു. നവമാധ്യമങ്ങളിലും പത്രത്താളുകളിലും കെഎംസിസി ദുബായില്‍ ആതിഥേയമരുളിയ അറേബ്യന്‍ കപ്പിന്റെ വിജയത്തിനായി ഏഴുത്ത് കുത്തുകളിലൂടെ പ്രചരണം നടത്തിയതിനാണ് ആദരവ് സമ്മാനിച്ചത്. ജാഫര്‍ കാഞ്ഞിരായിലിന്റെ അഭാവത്തില്‍ പാരീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ശിഹാബ് പാരീസ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഎംകെ ഗ്രൂപ്പ് ചെയര്‍മാന്‍ സുബൈര്‍ കെഎംകെ യില്‍ നിന്ന് ജാഫര്‍ കാഞ്ഞിരായിലിനുള്ള സ്നേഹാദരവ് സ്വീകരിച്ചു. ചടങ്ങില്‍ അറേബ്യന്‍ കപ്പ് ചെയര്‍മാന്‍ അഷ്റഫ് ബച്ചന്‍ , സലീം സീബി , ലത്തീഫ് മാണിക്കോത്ത് , ഇംത്യാസ് മാണിക്കോത്ത് , ഹസ്സന്‍ നോര്‍ത്ത് ചിത്താരി എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories