ദയവ് ചെയ്ത് ജഗതിയെ കൊല്ലരുത് -മകള്‍ പാര്‍വതി

നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ചുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ മകള്‍ പാര്‍വതി ഷോണ്‍. ദയവ് ചെയ്ത് ജഗതി ശ്രീകുമാറിനെ കൊല്ലരുതെന്നും അദ്ദേഹം സന്തോഷവാനായി വീട്ടിലുണ്ടെന്നും പാര്‍വ്വതി പറഞ്ഞു. അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യകരമായ പ്രശ്‌നം ഉണ്ടെങ്കില്‍ അങ്ങോട്ട് വിളിച്ച് അറിയിക്കാം. അദ്ദേഹം എങ്ങനെയെങ്കിലും ചത്തുതൊലയണമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ സമൂഹ മാധ്യമങ്ങളില്‍ ഉള്ളവരെന്നും പാര്‍വതി വിമര്‍ശിച്ചു. കലാകാരന്മാര്‍ എന്നാല്‍ എല്ലാവര്‍ക്കും പന്താടാനുള്ള ഒരു വ്യക്തിത്വമല്ലെന്ന കാര്യം മനസിലാക്കണം. അവര്‍ക്കുമുണ്ട് വികാരങ്ങള്‍. ഇപ്പോള്‍ അദ്ദേഹത്തിന് വായിക്കാനും സംസാരിക്കാനും കഴിയും. ആളുകളെ തിരിച്ചറിയുന്നുമുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്‌ബോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മെന്റല്‍ ഷോക്ക് നിങ്ങള്‍ മനസിലാക്കിയിരിക്കണം. ഒരു മകളുടെ എളിയ അഭ്യര്‍ത്ഥനയാണ്. അദ്ദേഹം എങ്ങിനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വന്നോട്ടെ. എത്രയേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ്. അദ്ദേഹം വെള്ളിത്തിരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മാക്‌സിമം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പാര്‍വതി ഫേസ്ബുക്കിലിട്ട വീഡിയോയില്‍ പറയുന്നു.


KCN

more recommended stories