സ്‌കൂള്‍ വികസന സമിതിയോഗം ഉദ്ഘാടനം ചെയ്തു

നെല്ലിക്കുന്ന്: അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂള്‍ ഹൈടെക്ക് ആകുന്നതിന്റെ ഭാഗമായി സ്‌കുളില്‍ ചേര്‍ന്ന യോഗം കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഗണിത ലാബ് സജ്ജീകരിക്കുന്നതിനാവശ്യമായ തുക സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ആയിഷത്ത് ജാസ്മിന്‍ പി ടി എ പ്രസിഡന്റ് കമറുദീന്‍ തായലിനു കൈമാറി. സ്മാര്‍ട്ട് ക്ലാസ്‌റൂം ഒരുക്കുന്നതിന് വേണ്ടി സ്‌കൂളിലെ പൂര്‍വ്വ വിദ്യര്‍ത്ഥികളുടെ 1990-91 ബാച്ചിന്റെ സഹായധനം നൗഫല്‍ ഖത്തര്‍, മഹ്റൂഫ് തായലും ചേര്‍ന്ന് കൈമാറി. യോഗത്തില്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എന്‍ എം സുബൈര്‍, സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ഹമീദ് ബദ്രിയ, സുബൈര്‍പടുപ്പില്‍, അബ്ബാസ് കൊളങ്കര, ഷാഫി തെരുവത്ത്, അലീമ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കുട്ടി എ കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാബു തോമസ് നന്ദിയും പറഞ്ഞു.

KCN

more recommended stories