തളിപ്പറമ്പ് സ്വദേശി ദുബായില്‍ കുഴഞ്ഞു വീണു മരിച്ചു

ദുബായ്: താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന മലയാളി യുവാവ് ദുബായില്‍ മരിച്ചു. തളിപ്പറമ്പ് കുപ്പം സ്വദേശി ഉളിയന്മൂലയില്‍ ഷബീര്‍ അലി (32)യാണ് മരിച്ചത്. ദുബായ് ടെക്സ്റ്റയില്‍ സിറ്റിയിലെ യോര്‍ക്ക് കാര്‍പെറ്റ് കമ്ബനിയില്‍ ജീവനക്കാരനും ദുബായ് കെ.എം.സി.സി തളിപ്പറമ്ബ മുന്‍സിപ്പല്‍ കമ്മിറ്റി പ്രവര്‍ത്തകനുമായിരുന്നു ഷബീര്‍ അലി.

ഉണ്ടക്കാച്ചി അസീസിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഷാനിബ. മകന്‍: അബു താഹിര്‍.
സഹോദരങ്ങള്‍: ഉമ്മര്‍, സലിം, സൈദ്, മന്‍സൂര്‍, ഹഫ്സത്ത്, ഫാത്തിമ, സാബിയ, മന്‍സ. ഖബറടക്കം ദുബായില്‍ നടന്നു.

KCN

more recommended stories