അവശത അനുഭവിക്കുന്ന ഉസ്താദുമാരെ സഹായിക്കും; കാസര്‍കോട് കെ എം സി സി

അബുദാബി : രോഗം മൂലം കഷ്ടത അനുഭവിക്കുന്ന അഞ്ചു ഉസ്താദുമാര്‍ക്കു മണ്ഡലാടിസ്ഥാനത്തില്‍ ധന സഹായം നല്‍കാന്‍ കാസര്‍കോട് കെഎംസിസി ജില്ലാ മണ്ഡലം ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നിന്നും അവശത അനുഭവിക്കുന്ന പാവപ്പെട്ട ഉസ്താദുമാരെ കണ്ടെത്തി പുണ്യമാക്കപ്പെട്ട റംസാന്‍ മാസത്തില്‍ റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സഹായമെത്തിക്കുക. റമളാന്‍ റിലീഫ് ഊര്ജിതപ്പെടുത്തണമെന്നും , അര്‍ഹര്‍ഹതപ്പെട്ടവരെ കണ്ടെത്തി സഹായം എത്തിക്കാന്‍ മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്ത് കമ്മിററികള്‍ ജാകൃത കാട്ടണമെന്നും യോഗം ആഹ്വാനം ചെയ്തു.

കെ എം സി സി യുടെ ശക്തി പ്രവര്‍ത്തകരാണെന്നും, സംഘടനയുടെ മുഖമുദ്ര ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര് കള്‍ച്ചര്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട എം എം നാസ്സര്‍ കാഞ്ഞങ്ങാടിനെയും, വിപുലമായി പത്താം വാര്‍ഷികം ആഘോഷിച്ച മഞ്ചേശ്വരം മണ്ഡലം കെ എം സി സി യെയും യോഗം അഭിനന്ദിച്ചു.

പ്രസിഡന്റ് പി കെ അഹമ്മദ് ബല്ലാ കടപ്പുറം അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന കെ എം സി സി ട്രഷറര്‍ സമീര്‍ തൃക്കരിപ്പൂര്‍ ഉത്ഘാടനം ചെയ്തു. അബ്ദുല്ല കുഞ്ഞി പരപ്പ, അസീസ് പെര്‍മുദെ, അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, സെഡ് എ മൊഗ്രാല്‍, ശിഹാബ് തങ്ങള്‍ മേല്പറമ്പ, കെ കെ സുബൈര്‍ വാടകരമുക്ക്, അഷ്റഫ് ഒളവറ, മൊയ്തീന്‍ ബല്ലാ കടപ്പുറം സംസാരിച്ചു. സുലൈമാന്‍ കാനക്കോട്, ഷാഫി സിയാറത്തുങ്കര, അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി, അഷ്റഫ് കീഴുര്‍, പി കെ അഷ്റഫ്, സലാം ആലൂര്‍, സുല്‍ഫി ഷേണി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍ സ്വാഗതവും, സെക്രട്ടറി അനീസ് മാങ്ങാട് നന്ദിയും പറഞ്ഞു.

KCN

more recommended stories