പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഒഴുക്കിയത് 9,500 – 10,500 കോടികള്‍; കര്‍ണാടകാ തെരഞ്ഞെടുപ്പ് രാജ്യത്ത് ഏറ്റവും ചെലവേറിയത്

ബംഗലുരു: ബിജെപിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാകുമോ അതോ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വേദിയാകുമോ എന്ന തരത്തിലുള്ള വന്‍ ചര്‍ച്ചകള്‍ അരങ്ങേറിയ കര്‍ണാടകാ തെരഞ്ഞെടുപ്പ് ഇതുവരെ ഇന്ത്യയില്‍ നടന്ന ഏറ്റവും ചെലവേറിയത്. സെന്റര്‍ഫോര്‍ മീഡിയാ സ്റ്റഡീസിന്റെ കണക്കുകള്‍ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഒഴുക്കിയ തുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താല്‍ 2014 ലെ തെരഞ്ഞെടുപ്പിന്റെ ഇരട്ടിത്തുകയാണ് ഇത്തവണ ചെലവായത്.

സിഎംഎസിന്റെ കണക്കു പ്രകാരം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളും ചേര്‍ന്ന് ചെലവാക്കിയ തുക 9,500 നും 10,500 കോടിക്കും ഇടയില്‍ വരും. 2013 ലെ തെരഞ്ഞെടുപ്പുമായി തട്ടിച്ചു നോക്കുമ്‌ബോള്‍ ഇരട്ടിയിലധികമാണ്. 20 വര്‍ഷമായി മറ്റു സംസ്ഥാനങ്ങളുടേതിനേക്കാള്‍ ഏറെ കൂടുതലാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പിനായി ചെലവാക്കപ്പെടുന്ന തുകയെന്നതാണ് ട്രന്റ്. തെരഞ്ഞെടുപ്പിനായി രാജ്യത്ത് എറ്റവും കൂടുതല്‍ പണമൊഴുക്കുന്ന സംസ്ഥാനങ്ങള്‍ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നിവയാണ്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി ഇന്ത്യയില്‍ ചെലവഴിക്കപ്പെട്ടത് 30,000 കോടിയായിരുന്നു. 2019 ലെ തെരഞ്ഞെടുപ്പിന് 50,000-60,000 കോടിക്കും ഇടയില്‍ ചെലവു വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

മെയ് 12 ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനുള്ള പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മെയ് 2 നാണ് പുറപ്പെടുവിച്ചത്. മൊത്തം ചെലവിന്റെ 75 ശതമാനമായ സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുകയുടെ കണക്കുകളിലും വന്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 55-60 ശതമാനം ചെലവ് വര്‍ദ്ധനയാണ് സ്ഥാനാര്‍ത്ഥികളുടേതായി പ്രതീക്ഷിക്കപ്പെടുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കുന്ന തുകയില്‍ 29-30 ശതമാനം വര്‍ദ്ധനവ് വന്നേക്കും. ഇത് 12,000 കോടി മുതല്‍ 20,000 കോടി വരെയാകാമെന്നും കണക്കാക്കുന്നു.

KCN

more recommended stories