വാരാണസി ദുരന്തം; മരണം 16 ആയി

വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 16 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. വാരാണസിയിലെ കാണ്ഡിലായിരുന്നു സംഭവം. പാലത്തിന്റെ രണ്ടു തൂണുകളാണ് തകര്‍ന്നു വീണത്. നാലു കാറുകളും ഓട്ടോറിക്ഷയും മിനിബസും കോണ്‍ക്രീറ്റ് തൂണിനടിയില്‍പെട്ട് ഞെരിഞ്ഞ് അമര്‍ന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പാലത്തിന്റെ പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടവരിലേറെയും. അപകടം നടന്ന് ഒരു മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സംഭവസ്ഥലത്തെത്തി.

സംസ്ഥാന ബ്രിഡ്ജ് കോര്‍പറേഷനാണ് പാലത്തിന്റെ നിര്‍മാണ ചുമതല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

KCN

more recommended stories