അധികാരം വിടില്ലെന്ന് കോണ്‍ഗ്രസ്; ‘ചാക്കിടല്‍’ തുടര്‍ന്ന് ബിജെപി; എം എല്‍ എമാര്‍ക്ക് 100 കോടി വാഗ്ദാനം?

ബെംഗളൂരു:  ജനതാദള്‍ സെക്കുലറിന്റെ (ജെഡിഎസ്) കൈപിടിച്ച് അധികാരമേറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതോടെ കര്‍ണാടകയില്‍ സമ്മര്‍ദതന്ത്രങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി. ബിജെപി മറ്റ് എം എല്‍ എമാര്‍ക്ക് 100 കോടി വാഗ്ദാനം? ചെയ്തുവെന്നാണ് സുചന. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍നിന്നു പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗവര്‍ണറുടെ തീരുമാനം എതിരായാല്‍ നിയമനടപടിയെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ബിജെപി അതിരുകടന്നാല്‍ നോക്കിയിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും വ്യക്തമാക്കി. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി, കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗങ്ങള്‍ ഇന്നു ചേരും. കൂടാതെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ സംയുക്തയോഗവും ഇന്നുതന്നെ ചേരും.

KCN

more recommended stories