കര്‍ണാടകയില്‍ ബി ജെ പി അധികാരത്തിലേക്ക് ?

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ട നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പിയും. ബി.ജെ.പി തന്നെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപകരിക്കുമെന്നും വീണ്ടും ഗവര്‍ണറെ കാണുമെന്നും ബി.എസ് യെദ്യൂരപ്പ അറിയിച്ചു. ബി.ജെ.പി നേതാക്കളായ പ്രകാശ് ജാവദേക്കറും ധര്‍മേന്ദ്ര പ്രധാനും ബംഗളൂരുവിലെ ബി.ജെ.പി ഓഫീസിലെത്തി. ജനാധിപത്യ രീതികള്‍ പാലിച്ച് കൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളെ അറിയിച്ചു. നേരത്തെ പരസ്പരം പോരടിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ ഒന്നിക്കുമെന്ന് പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ബി.ജെ.പി തന്നെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപകരിക്കുമെന്നും ഇന്ന് വീണ്ടും ഗവര്‍ണറെ കാണുമെന്നും ബി.എസ് യെദ്യൂരപ്പ അറിയിച്ചു. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തതിന് ശേഷമാകും ഗവര്‍ണറെ കാണുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് മുഴുവന്‍ എം.എല്‍.എമാരും എത്തിയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. 44 എം.എല്‍.എമാര്‍ മാത്രമാണ് യോഗത്തിനെത്തിയത്.

KCN

more recommended stories