സിനിമാ തിയേറ്ററിലെ പീഡനം: എസ്ഐക്കെതിരെ പോക്സോ ചുമത്തി

മലപ്പുറം:  എടപ്പാളിലെ തിയറ്ററില്‍ അമ്മയുടെ സാന്നിധ്യത്തില്‍ 10 വയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ എസ്.ഐക്കെതിരെ പോക്‌സോ ചുമത്തി. ചങ്ങരംകുളം എസ്.ഐ കെ.ജി. ബേബിക്കെതിരെയാണ് കേസ് ചുമത്തിയത്. നിലവില്‍ സസ്‌പെന്‍ഷനിലാണ് ബേബി. പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ വിസമ്മതിച്ചതിനാണ് എസ്ഐക്കെതിരെ പോക്സോ ചുമത്തിയത്.

തിയേറ്റിലെ സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടിയെ പീഡിപ്പിച്ച തൃ?ത്താ?ല സ്വദേശി കണ്‍കുന്നത്ത് മൊയ്തീന്‍കുട്ടിയെയും 10 വയസ്സുകാരിയുടെ അമ്മയേയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

KCN

more recommended stories