ബസ് സര്‍വീസ് പുനരാരംഭിക്കുക; ഡി വൈ എഫ് ഐ പ്രക്ഷോഭത്തിലേക്ക്

പെരുമ്പള : നിരവധി വര്‍ഷങ്ങളായി കാസര്‍കോട് -നായന്മാര്‍മൂല -പെരുമ്പള -പൊയിനാച്ചി റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് കഴിഞ്ഞ 3 മാസങ്ങളായി നിര്‍ത്തി വെച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പ്രക്ഷോഭത്തിലേക്ക്. സ്‌കൂള്‍ -കോളേജ് വിദ്യാര്‍ത്ഥികള്‍ തൊഴിലാളികള്‍, മറ്റ് ജനവിഭാഗങ്ങള്‍ എന്നിവര്‍ക്ക് ഈ സര്‍വീസ് വലിയൊരു ആശ്വാസമായിരുന്നു. ബസ് സര്‍വീസ് നിര്‍ത്തി വെച്ചതോടുകൂടി ഈ റൂട്ടില്‍ ജനങ്ങള്‍ വലിയ യാത്ര ക്ലേശമാണ് നേരിടുന്നത്. നിരവധി തവണ പരാതി നല്‍കിയിട്ടും സര്‍വീസ് പുനരാരംഭിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എത്രയും വേഗം സര്‍വീസ് പുനരാരംഭിച്ചില്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐപെരുമ്പള മേഖല കമ്മിറ്റി പ്രസ്താവിച്ചു

KCN

more recommended stories