എരിയാലിന്റെ എ പ്ലസുകാര്‍ക്ക് യൂത്ത് ലീഗിന്റെ പ്രതിഭ പുരസ്‌കാരം

എരിയാല്‍:- കഴിഞ്ഞ എസ് എസ് എല്‍ സി +2 പരീക്ഷകളില്‍ എരിയാല്‍ പ്രദേശത്ത് നിന്ന് എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയവര്‍ക്ക് മുസ്ലിം യൂത്ത് ലീഗ് 11ആം വാര്‍ഡ് കമ്മിറ്റി സി എച്ച് മുഹമ്മദ് കോയ പ്രതിഭ പുരസ്‌കാരം നല്‍കി അനുമോദിച്ചു

എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ആയിഷത്ത് സഫ, പ്ലസ്ടുവില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ഫാത്തിമത്ത് മൗസൂഫ എന്നിവരാണ് പ്രതിഭ പുരസ്‌കാരത്തിന് അര്‍ഹരായത്

വിദ്യാര്‍ത്ഥികളെ അവരുടെ വീടുകളിലെത്തി ഉപഹാരവും മധുരവും നല്‍കി അനുമോദിച്ചു

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ , ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരിയാല്‍ എന്നിവര്‍ അവാര്‍ഡ് സമ്മാനിച്ചു

ചടങ്ങില്‍ യൂത്ത് ലീഗ് 11ആം വാര്‍ഡ് പ്രസിഡന്റ് മുസ്തഫാ മോര്‍ഡണ്‍ ജനറല്‍ സെക്രെട്ടറി ഹാരിസ് എരിയാല്‍ മുസ്ലിം ലീഗ് നേതാക്കന്‍മാരായ എ കെ ഷാഫി , അഷ്റഫ് എരിയാല്‍ , സുബൈര്‍ കുളങ്ങര , കെ ബി നിസാര്‍ ,ഹസൈനാര്‍ കുളങ്ങര , അന്തി എരിയാല്‍ , അബ്ദു എരിയാല്‍ ,കെ ബി അമീര്‍ , ലത്തീഫ് , നാസീര്‍ എരിയാല്‍ ,ശംഷു എരിയാല്‍ , ഇബ്രാഹിം , അബ്ദുല്‍ കാദര്‍ , സുലൈമാന്‍ കുളങ്ങര , ഹമീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories