കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; കേരളത്തിലും ലക്ഷദ്വീപിലും ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇന്നും നാളെയും കേരളത്തിലും ലക്ഷദ്വീപിലും അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാല് ദിവസം അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കേരളം, ലക്ഷദ്വീപ്, തമിഴ്നാട്, കര്‍ണാടക, ആന്ധപ്രദേശ് സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ കാറ്റിനും മഴയ്
ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ട്.

മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുന്‍പ് മഴയുണ്ടാകാറുണ്ടെങ്കിലും ഇത്തവണ മഴയ്ക്ക് ശക്തികൂടുതലാണെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ഇന്ന് ന്യൂഡല്‍ഹിയിലുണ്ടായ അതിശക്തമായ പൊടിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണിരുന്നു. തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഒരാള്‍ മരിച്ചു. 13 പേര്‍ക്ക് പരുക്കേറ്റു. അതിശക്തമായ കാറ്റിലും മഴയിലും വിവിധ സംസ്ഥാനങ്ങളിലായി അന്‍പതിലധികം പേരാണ് മരിച്ചത്.

KCN

more recommended stories