റംസാന്‍ പ്രമാണിച്ച് ജമ്മുകശ്മീരില്‍ വെടിനിര്‍ത്തും: രാജ്നാഥ് സിംഗ്

ദില്ലി: റംസാന്‍ പ്രമാണിച്ച് നാളെ മുതല്‍ ജമ്മുകശ്മീരില്‍ വെടിനിര്‍ത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. റംസാന്‍ മാസം തീരുന്നതുവരെയാണ് എല്ലാ സൈനിക നടപടികളും നിര്‍ത്തിവെച്ചിരിക്കുന്നത്. സൈനികരെ ആക്രമിച്ചാല്‍ തിരിച്ചടിക്കാം. എന്നാല്‍ നടപടി സമാധാന അന്തരീക്ഷത്തില്‍ വ്രതാനുഷ്ടാനത്തിന് സാഹചര്യമൊരിക്കിയാകണമെന്നും അദ്ദേഹം പറഞ്ഞു.

റംസാന്‍ പ്രമാണിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തണമെന്നാവശ്യപ്പെട്ട് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപനം സന്തോഷ വാര്‍ത്തയാണെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചു. കൂടാതെ എല്ലാവരും ഇതോട് സഹകരിക്കും എന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. മുസ്ലിം സഹോദരീ സഹോദരന്മാര്‍ക്ക് സമാധാനത്തോടെ റംസാന്‍ ആഷോഷിക്കാന്‍ എല്ലാവരും സഹായിക്കണം എന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

KCN

more recommended stories