നാളെ റംസാന്‍ വ്രതാരംഭം

കാസര്‍കോട്: പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ (റമളാന്‍) മാസത്തിന് തുടക്കമായി. കിഴക്കേ ചക്രവാളത്തില്‍ റംസാന്റെ വരവറിയിച്ച് ചന്ദ്രന്‍ പുഞ്ചിരി തൂകി. ഇനി മനസ്സും ശരീരവും അല്ലാഹുവില്‍ അര്‍പ്പിച്ച് വിശ്വാസികളുടെ പ്രാര്‍ത്ഥന നാളുകള്‍. ഇസ്ലാം മത വിശ്വാസികള്‍ നാളെ മുതല്‍ പകല്‍ സമയം മുഴുവന്‍ വൃതം (ഉപവാസം) അനുഷ്ഠിക്കും.

ഇന്ന് ചന്ദ്രോദയം മുതലാണ് റംസാന്‍ മാസത്തിന് തുടക്കമായത്. ഇന്ന് മുതല്‍ രാത്രി സമയങ്ങളില്‍ പള്ളികളിലും പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിലും തറാവീഹ് നമസ്‌കാരം നടക്കും. പകല്‍ വ്രതമനുഷ്ഠിക്കുന്ന വിശ്വാസികള്‍ രാത്രിയോടെ പൂര്‍ണ്ണമായും പ്രാര്‍ത്ഥനയില്‍ മുഴുകും. തങ്ങളുടെ രക്ഷിതാവുമായുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള അവസരമായാണ് വിശ്വാസികള്‍ നോമ്ബുകാലത്തെ കാണുന്നത്.

ഇസ്ലാം മത വിശ്വാസികളുടെ പുണ്യഗ്രന്ഥമായ ഖുര്‍ഹാന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമളാന്‍. അത്കൊണ്ട് തന്നെ വിശ്വാസികള്‍ ഖുര്‍ഹാന്‍ പാരായണം ഈ മാസം അധികരിപ്പിക്കും. മറ്റുള്ള മാസങ്ങളെ അപേക്ഷിച്ച് ചെയ്യുന്ന നന്മകള്‍ക്ക് കൂടുതല്‍ ഇരട്ടി പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. അതുപോലെതന്നെ തിന്മകള്‍ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷയുടെ തോതും വര്‍ദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

വിശ്വാസികള്‍ കൂടുതലായി ദാനധര്‍മങ്ങളില്‍ ഏര്‍പ്പെടുന്ന മാസം കൂടിയാണ് റംസാന്‍. ഓരോ വിശ്വാസിയും തങ്ങളുടെ സ്വത്തിന്റെ നിശ്ചിത ശതമാനം ദരിദ്രരും അനാഥരുമായവര്‍ക്ക് നല്‍കണമെന്നാണ് ഇസ്ലാം മതം പറയുന്നത്. അത് ഓരോ വിശ്വാസിയിലും നിര്ബന്ധമായ കാര്യമാണ്. അത്കൊണ്ട് തന്നെ വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്ന സമയം കൂടിയാണ് റംസാന്‍.

KCN

more recommended stories