പൊയ്നാച്ചി ബിജെപി പ്രവര്‍ത്തകന്റെ വീട്ടു കിണറ്റില്‍ വിഷം കലര്‍ത്തി

പൊയ്നാച്ചി : ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറില്‍ വിഷം കലര്‍ത്തിയ നിലയില്‍ കാണപ്പെട്ടു. എരോല്‍ കുണ്ടിലെ അനില്‍ കുമാറിന്റെ വീട്ടുമുറ്റത്തെ കിണറിലാണ് വിഷാംശം കണ്ടെത്തിയത്. രാവിലെ കിണറില്‍ നിന്നും വെള്ളം കോരിയെടുക്കുമ്‌ബോഴാണ് ശ്രദ്ധയില്‍പെട്ടത്. നിറവ്യത്യാസവും രൂക്ഷഗന്ധവും അനുഭവപ്പെട്ടു.

അനിലിന്റെ മാതാവ് ഭവാനി ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. 2016 ഒക്ടോബര്‍ 30 ന് അനിലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ ഇരുട്ടിന്റെ മറവില്‍ തീവെച്ച് നശിപ്പിച്ചിരുന്നു. ഈ കേസില്‍ ഇതുവരെ പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവം അറിഞ്ഞ് നിരവധി പേര്‍ വീട്ടില്‍ എത്തി. ബിജെപി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജ്, ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ വൈ. കൃഷ്ണദാസ്, ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശ്യാം പ്രസാദ് കാശി, വൈസ് പ്രസിഡന്റ് സുരേഷ് എരോല്‍, മണ്ഡലം കമ്മറ്റി അംഗം ദിനേശന്‍ ഞെക്ലി, ബൂത്ത് പ്രസിഡന്റ് ഗംഗാധരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

KCN

more recommended stories