കോണ്‍ഗ്രസിന് ഒരു സ്വതന്ത്ര എം.എല്‍.എയുടെ കൂടി പിന്തുണ

ബംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജനതാദള്‍ സഖ്യത്തിന് ഒരു സ്വതന്ത്ര എം.എല്‍.എ കൂടി പിന്തുണ പ്രഖ്യാപിച്ചു. റാണെബെന്നൂരില്‍ നിന്ന് ജയിച്ച കര്‍ണാടക പ്രഗ്ന്യവന്ത ജനതാപാര്‍ട്ടി (കെ.പി.ജെ.പി) എം.എല്‍.എ ആര്‍.ശങ്കറാണ് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസ് – ദള്‍ സഖ്യത്തിന് 118 പേരുടെ പിന്തുണയായി.

മുല്‍ബഗലില്‍ നിന്ന് മത്സരിച്ച് ജയിച്ച എച്ച്.നാഗേഷ് ഇന്നലെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ വീട്ടിലെത്തിയാണ് നാഗേഷ് കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചത്. ഇന്നലെ വൈകിട്ട് ബി.ജെ.പി നേതാവ് ഈശ്വരപ്പയ്‌ക്കൊപ്പം യെദിയൂരപ്പയുടെ ഓഫീസിലെത്തി പിന്തുണ അറിയിച്ചിരുന്നു. ഇന്ന് രാവിലെ തികച്ചും നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ശങ്കര്‍ കോണ്‍ഗ്രസ് ഓഫീസിലെത്തി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. താന്‍ ബി.ജെ.പിക്കൊപ്പമല്ലെന്നും കോണ്‍ഗ്രസിനൊപ്പം ഉറച്ച നില്‍ക്കുമെന്നും ശങ്കര്‍ പറഞ്ഞു.

KCN

more recommended stories