മൈക്രോ കോര്‍പ്പസ് – വൈറ്റ്മാര്‍ട്ട് വിന്നേഴ്സ് മീറ്റ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എഎ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: മൈക്രോ കോര്‍പ്പസ് -വൈറ്റ്മാര്‍ട്ട് വിന്നേഴ്സ് മീറ്റ് സംഘടിപ്പിച്ചു . മീറ്റ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ ഉദ്ഘാടനം ചെയ്തു.  മീറ്റില്‍ കാസര്‍കോട് ജില്ലയില്‍ നിന്നും എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ എപ്ലസ് ലഭിച്ച നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നിസാമി ഫലാഹ് കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു. കാസര്‍കോട് മൈക്രോ കോര്‍പ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിയാദ് (ഡയറക്ടര്‍ ഓഫ് മൈക്രോ കോര്‍പ്പസ്) കമ്പനി ഓഫറുകള്‍ വിവരിച്ചു . കൂടാതെ മൈക്രോ കോര്‍പ്പസില്‍ ആരംഭിച്ച മെഗാഫെസ്റ്റില്‍ ബംപര്‍ സമ്മാനമായി 5 ലക്ഷം രുപ ലഭിക്കും. കൂടാതെ 20 ആകര്‍ഷകമായ സമ്മാനങ്ങളും മാസംതോറുമുള്ള നറുക്കെടുപ്പില്‍ നുറുകണക്കിന് സമ്മാനങ്ങളും ലഭിക്കും.
സുബൈര്‍ ഇച്ചലങ്ങോട്, അബ്ദുല്ല മുഗു, മൈക്രോ കോര്‍പ്പസ് മാനേജര്‍ ശകീബ്, കണ്ണൂര്‍ ബ്രാഞ്ച് മാനേജര്‍ റിയാസ്, ഡയറക്ടര്‍ ഓഫ് കോര്‍പ്പസ് ക്രെസ്‌റ് നാദിര്‍ സബ്ക തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories