കാണാതായ പെരുമ്പള സ്വദേശിനി തിരുവനന്തപുരത്ത് കണ്ടെത്തി

കാസര്‍കോട്: കാണാതായ ഭര്‍തൃമതിയെ തിരുവനന്തപുരത്ത് കണ്ടെത്തി. പെരുമ്പള സ്വദേശിനിയായ 40കാരിയെയാണ് ഇന്നലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്. 13ന് ഉച്ചയ്ക്ക് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിക്ക് സമീപം വെച്ചാണ് കാണാതായത്. എസ്.ഐ. ഹസൈനാര്‍ കുട്ടിയുടെ നേതൃതത്തിലുള്ള പൊലീസ് ഭര്‍തൃമതിയെനാട്ടിലേക്ക് കൊണ്ടുവന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും. ഭര്‍തൃമതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു.

KCN

more recommended stories