വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

നേമം: ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രാവച്ചമ്പലം കുടുമ്പന്നൂര്‍ പള്ളിത്തറയിലെ സാധുകുഞ്ഞ് (49) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ വീട്ടില്‍ ടി വി കാണാനെത്തിയ നാലാം ക്ലാസുകാരിയായ കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സാധുകുഞ്ഞിന്റെ ഭാര്യയും മക്കളും വീട്ടില്‍ ഇല്ലാത്ത സമയത്താണ് സംഭവം. സംഭവത്തിന് ശേഷം ഇയാള്‍ വിവരം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അമ്മ മരിച്ച പെണ്‍കുട്ടി അച്ഛനൊപ്പമാണ് താമസിച്ച് വന്നിരുന്നത്. സംഭവത്തിനു ശേഷം പരിഭ്രാന്തിയിലായ കുട്ടി വിവരം അച്ഛനോട് പറഞ്ഞു. വിവരമറിഞ്ഞ കുട്ടിയുടെ അച്ഛന്‍ നേമം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകായിരുന്നു. ഇതേതുടര്‍ന്ന്് പോലീസ് കേസെടുക്കുകയും ചെയ്തു.

എന്നാല്‍ വിവരമറിഞ്ഞ പ്രതി സംഭവം നടന്ന് രണ്ട് ദിവസമായി ഒളിവിലായിരുന്നു. ഫോര്‍ട്ട് അസി. പോലീസ് കമ്മീഷണര്‍ ജെ കെ ദിനിലിന്റെ നേതൃത്വത്തില്‍ നേമം പോലീസ് ഇന്‍സ്പെക്ടര്‍ കെ പ്രദീപ്, എസ്ഐ മാരായ എസ് എസ് സജി, സഞ്ചു ജോസഫ്, സുരേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിമല്‍ മിത്ര, ശ്രീകാന്ത്, ഷാഡോ പോലീസ് അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് ഒളിവിലായ സാധുകുഞ്ഞിനെ പിടികൂടിയത്.

KCN

more recommended stories