പെട്രോള്‍ വില 80ലേക്ക്, വെള്ളിയാഴ്ച്ച ഇന്ധന വിലയില്‍ 30 പൈസയുടെ വര്‍ധനവ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുതിക്കുന്നു. പെട്രോളിന് 30 പൈസ വര്‍ധിച്ച് 79.69 രുപയും ഡീസലിന് 31 പൈസ വര്‍ധിച്ച് 72.82 രൂപയിലുമാണ് വെള്ളിയാഴ്ച്ച വ്യാപാരം നടക്കുന്നത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയുമാണ് വര്‍ധിച്ചത്.

കര്‍ണ്ണാടക തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പത്ത് ദിവസത്തിലേറെ ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരുന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റ പിറ്റെ ദിസവം തന്നെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

വരും ദിവസങ്ങളില്‍ വില വര്‍ധന തുടര്‍ന്നാല്‍ കേരളത്തില്‍ പെട്രോള്‍ വില 80 കടന്നേക്കും.

KCN

more recommended stories